ഭീകരതയെ ലോകത്ത് നിന്ന് തുടച്ച് മാറ്റാൻ ഇന്ത്യ വിശ്രമമില്ലാതെ പ്രവർത്തിക്കുന്നു’ : പ്രധാനമന്ത്രി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 18 November 2022

ഭീകരതയെ ലോകത്ത് നിന്ന് തുടച്ച് മാറ്റാൻ ഇന്ത്യ വിശ്രമമില്ലാതെ പ്രവർത്തിക്കുന്നു’ : പ്രധാനമന്ത്രി

 


ഭീകരതയെ ലോകത്ത് നിന്ന് തുടച്ച് മാറ്റാൻ വിശ്രമമില്ലാത്ത പ്രവർത്തനം ഇന്ത്യ നടത്തുകയാണെന്ന് പ്രധാനമന്ത്രി. പിൻവാതിലിലൂടെ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന ചില രാജ്യങ്ങളുടെ നടപടി ലോക സമാധാനത്തിന് വെല്ലു വിളിയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി. ഭീകരവാദ ധനസഹായം അന്താരാഷ്ട്രതലത്തിൽ ചെറുക്കുക വിഷയത്തിലെ മൂന്നാമത് ‘ഭീകരതയ്ക്ക് പണമില്ല’ മന്ത്രിതല സമ്മേളനത്തിന് (എൻഎംഎഫ്ടി) ഡൽഹിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.ഭീകരതയ്ക്ക് എതിരായ പോരാട്ടത്തിൽ സന്ധി ഇല്ലെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി പരോക്ഷമായ് പാക്കിസ്ഥാനെയും ചൈനയെയും വിമർശിച്ചു. സ്വന്തം താത്പര്യങ്ങൾ നടക്കാൻ ഭീകരതയെ പ്രോത്സാഹിപ്പിയ്ക്കുന്ന സമീപനം അപകടകരമാണ്. നിരവധി ജീവനുകളാണ് തീവ്രവാദത്തിന് ഇരയായതെന്ന് അദ്ദേഹം പറഞ്ഞു. ഭീകരവാദികൾക്ക് ധന സഹായം നൽകുന്നതും ഭീകര പ്രവർത്തനമായി ഇന്ത്യ കരുതുന്നു.  2018 ഏപ്രിലിൽ പാരീസിലും 2019 നവംബറിൽ മെൽബണിലും നടന്ന മുമ്പത്തെ രണ്ട് സമ്മേളനങ്ങളുടെ നേട്ടങ്ങളും പഠനങ്ങളും രണ്ട് ദിവസ്സത്തെ ഉച്ചകോടി വിലയിരുത്തും. ഭീകര വാദികൾക്ക് സാമ്പത്തിക സഹായം നിഷേധിക്കുന്നതിന് ആഗോള സഹകരണം വർദ്ധിപ്പിക്കാൻ വേണ്ട കർമ്മ പരിപാടികൾക്കും യോഗം രൂപം നൽകും. മന്ത്രിമാർ, ബഹുമുഖ സംഘടനാ മേധാവികൾ, ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് (എഫ്എടിഎഫ്) പ്രതിനിധികൾ എന്നിവരുൾപ്പെടെ ലോകത്തെമ്പാടും നിന്നുള്ള 450 പ്രതിനിധികൾ ആണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

Post Top Ad