പാഠ്യപദ്ധതി പരിഷ്കരണം ഇരിട്ടി പേരാവൂർ ബ്ലോക്ക് തല ചർച്ച സംഘടിപ്പിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 21 November 2022

പാഠ്യപദ്ധതി പരിഷ്കരണം ഇരിട്ടി പേരാവൂർ ബ്ലോക്ക് തല ചർച്ച സംഘടിപ്പിച്ചു


 ഇരിട്ടി ഉപജില്ലയിലെ ഇരിട്ടി ,പേരാവൂർ ബ്ലോക്ക് പഞ്ചായത്തുകളിലെ പാഠ്യപദ്ധതി പരിഷ്കരണം ബ്ലോക്ക് തല ചർച്ച, ക്രോഡീകരണം എന്നിവ 21-11- 22ന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു .ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ വേലായുധൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിന് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി പ്രീത ദിനേശ് അധ്യക്ഷത വഹിച്ചു .കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് കുട്ടികളുടെ രക്ഷിതാക്കളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അനിവാര്യമാണെന്നും അവ തുറന്നു കാട്ടാൻ ഇത്തരത്തിലുള്ള ജനകീയ ചർച്ചകൾ സംഘടിപ്പിക്കേണ്ടത് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഏറ്റവും പ്രധാന ഘടകമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കുട്ടികളുടെ സ്വഭാവരൂപീകരണത്തിന് ഉതകുന്ന പ്രവർത്തനങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരിട്ടി , പേരാവൂർ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന 9 ഗ്രാമപഞ്ചായത്തുകളിൽ നിന്നായി ജനപ്രതിനിധികൾ, അധ്യാപകർ, സി ആർ സി കോഡിനേറ്റർസ് തുടങ്ങി നിരവധി പേർ ചർച്ചയിൽ പങ്കെടുത്തു. 26 മേഖലകളിലായി ക്രോഡീകരിച്ച ചർച്ച റിപ്പോർട്ട് സംസ്ഥാനതലത്തിലേക്ക് അയക്കുന്നതിനായി ഇരിട്ടി ബിആർസി യിൽ സജ്ജമായി . 

ഇരിട്ടി ബിപിസി ടി എം തുളസീധരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രതീഷ് , മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  ബിന്ദു ,ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  ഷിജി നടുപ്പറമ്പിൽ, പായം പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് വിനോദ് കുമാർ, കണിച്ചാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാൻ്റി തോമസ് , ആറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ജെസിമോൾ വാഴപ്പള്ളി ഇരിട്ടി എഇഒ  ഇൻ ചാർജ് ബിന്ദു  ഇ.എൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . ഇരിട്ടി ബി ആർ സി ട്രെയിനർ  മുഹമ്മദ് പി പി ചടങ്ങിന് നന്ദി അർപ്പിച്ചു.


Post Top Ad