പൗരാവകാശം സംരക്ഷിച്ച് ക്രമസമാധാനപാലനം നടപ്പിലാക്കണം: ജസ്റ്റിസ് എൻ അനിൽ കുമാർ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 9 November 2022

പൗരാവകാശം സംരക്ഷിച്ച് ക്രമസമാധാനപാലനം നടപ്പിലാക്കണം: ജസ്റ്റിസ് എൻ അനിൽ കുമാർ


ജനാധിപത്യത്തിൽ ഉറച്ചുനിന്നുകൊണ്ട് പൗരാവകാശം സംരക്ഷിച്ച് ക്രമസമാധാനപാലനം നടപ്പിലാക്കുക എന്നതാണ് പോലീസിന്റെയും എക്‌സിക്യുട്ടീവിന്റെയും ചുമതലയെന്ന് കാപ്പ അഡൈ്വസറി ബോർഡ് ചെയർമാൻ ജസ്റ്റിസ് എൻ അനിൽ കുമാർ പറഞ്ഞു. കേരള സാമൂഹ്യവിരുദ്ധ പ്രവർത്തന നിരോധന നിയമം 2007 (കാപ്പ) സംബന്ധിച്ച് ജില്ലയിലെ പോലീസ് ഓഫീസർമാർക്കായി സംഘടിപ്പിച്ച സിമ്പോസിയം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിൽ പൗരനുള്ള അവകാശം വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ, കാപ്പ നിയമ പ്രകാരമുള്ള കരുതൽ തടങ്കൽ വളരെയധികം ഗൗരവത്തോടെ നടപ്പിലാക്കേണ്ടതാണ്. കാപ്പ നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ ഒരു ദിവസം പോലും വൈകാൻ പാടില്ല. പ്രതിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചാൽ പോലീസ് എത്രയും പെട്ടന്ന് നടപടി എടുക്കണം. അറിയപ്പെടുന്ന ഗുണ്ടയോ റൗഡിയോ ആയ ഒരാളെ കാപ്പ നിയമപ്രകാരം നാടുകടത്താനുള്ള അധികാരി ഡിഐജിയാണ്. കുറ്റാരോപിതനായി നാടുകടത്തുന്നത് ഒരു വ്യക്തിയെ സംബന്ധിച്ച് സഹിക്കാൻ പറ്റാത്ത കളങ്കവും ഹൃദയഭേദകവുമാണ്. ഒരിക്കൽ മുദ്ര കുത്തപ്പെട്ടാൽ അയാൾക്ക് സമൂഹത്തിൽ പുറത്തിറങ്ങാൻ പോലും പറ്റില്ല. അതിനാൽ കുറ്റാരോപിതന് സാമാന്യനീതി ഉറപ്പുവരുത്തണം. ഡിഐജിമാർ കുറ്റാരോപിതന് നോട്ടീസ് നൽകുമ്പോൾ ഒരു നിശ്ചിത തീയ്യതി നൽകി ഹാജരാവാൻ ആവശ്യപ്പെടണം. മനുഷ്യന് ക്രമസമാധാനം ഉറപ്പുവരുത്തുകയാണ് ഈ നടപടിക്രമങ്ങളുടെയെല്ലാം അന്തിമ ലക്ഷ്യം. കാപ്പ ബോർഡിന്റെ നടപടിക്രമങ്ങൾ ഓൺലൈനാക്കിയതായും ലഘൂകരിച്ചതായും നിയമം കേരളത്തിൽ മുഴുവൻ ഒരേ രീതിയിൽ നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. കാപ്പ അഡൈ്വസറി ബോർഡ് അംഗങ്ങളായ റിട്ട. ജഡ്ജ് മുഹമ്മദ് വസീം, അഡ്വ. പി എൻ സുകുമാരൻ എന്നിവർ കാപ്പ നിയമം സംബന്ധിച്ച് വിശദീകരിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെ സംശയങ്ങൾക്ക് ഇവർ മറുപടി നൽകി. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷനായി. റൂറൽ ജില്ലാ പോലീസ് മേധാവി പി ബി രാജീവ്, ജില്ലാ ലോ ഓഫീസർ ബി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. തളിപ്പറമ്പ് ആർഡിഒ ഇ പി മേഴ്‌സി, അസി. കലക്ടർ മിസൽ സാഗർ ഭരത്, തലശ്ശേരി എഎസ്പി പി നിതിൻരാജ് എന്നിവർ സംബന്ധിച്ചു.



Post Top Ad