രജനികാന്തിന്റെ മകൾ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ലാൽ സലാം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ രജനികാന്തും അതിഥി വേഷത്തിൽ എത്തുന്നു. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത് എ ആർ റഹ്മാൻ ആണ്. 2015 ൽ പുറത്തിറങ്ങിയ 'വെയ് രാജാ വെയ്' ആണ് ഐശ്വര്യ അവസാനം സംവിധാനം ചെയ്ത ചിത്രം.