വിഷ്ണു വിശാൽ - ഐശ്വര്യ ലക്ഷ്മി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം 'ഗട്ട കുസ്തി'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചെല്ല അയ്യാവു സംവിധാനം ചെയ്യുന്ന ചിത്രം ഗ്രാമീണ പശ്ചാത്തലത്തിൽ ഉള്ള ഒരു സ്പോർട്സ് ഡ്രാമയാണ്. തെലുങ്കിലും ഒരുങ്ങുന്ന ചിത്രം 'മട്ടി കുസ്തി' എന്ന പേരിലാണ് എത്തുന്നത്. റിച്ചാര്‍ഡ് എം നാഥൻ ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കുന്നത് ജസ്റ്റിൻ പ്രഭാകരൻ ആണ്. മനു ആനന്ദ് സംവിധാനം ചെയ്ത 'എഫ് ഐ ആർ' ആണ് വിഷ്ണു വിശാലിന്റെ ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം. നിർമൽ സഹദേവ് സംവിധാനം ചെയ്ത് തിയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന 'കുമാരി' ആണ് ഐശ്വര്യ ലക്ഷ്മിയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം.