മട്ടന്നൂർ/പേരാവൂർ നിയോജക മണ്ഡലങ്ങളിലെ എല്ലാ ബുത്ത് ലവൽ ഓഫീസർമാർക്കുംകരട് വോട്ടർ പട്ടിക 09/11/2022 ന് പ്രസിദ്ധീകരിക്കുകയാണ്. കരട് വോട്ടർ പട്ടിക പ്രസി ദ്ധീകരണവുമായി ബന്ധപ്പെട്ട് SVEEP പ്രചരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്ന് സൂചന പ്രകാരം ജില്ലാ കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്. മാൽ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ 09/11/2022 ന് ഉച്ചക്ക് ശേഷം 3.00 മണിക്ക് താലൂക്ക് ഇലക്ഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇരിട്ടിയിൽ ബൈക്ക് റാലി സംഘടിപ്പിക്കുന്നുണ്ട്. പ്രസ്തുത പരിപാടിയിൽ എല്ലാവരുടെയും സഹായ സഹ കരണങ്ങൾ ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി ഏതെങ്കിലും രീതിയിലുള്ള പ്രചരണ പ്രവർത്തനങ്ങൾ വില്ലേജ്/ബുത്ത് തലങ്ങളിൽ സംഘടിപ്പിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ആയത് പ്രകാരം സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളുടെ വിവരം താലൂക്ക് ഇലക്ഷൻ വിഭാഗത്തിൽ മുൻകൂട്ടി അറിയിക്കേണ്ടതും പരിപാടി സംഘടിപ്പിച്ചതിന്റെ ഫോട്ടോ ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്
.