മിമിക്രിയിൽ മികവു കാട്ടി വീണ്ടും ബിപ്ലവ്: എം ജി സർവകലാശാലയെ പ്രതിനിധീകരിച്ച് ഇൻ്റർസോണൽ ഫെസ്റ്റിവെൽ മത്സരത്തിലേക്ക് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 13 November 2022

മിമിക്രിയിൽ മികവു കാട്ടി വീണ്ടും ബിപ്ലവ്: എം ജി സർവകലാശാലയെ പ്രതിനിധീകരിച്ച് ഇൻ്റർസോണൽ ഫെസ്റ്റിവെൽ മത്സരത്തിലേക്ക്


ഇരിട്ടി: എം.ജി സർവകലാശാല യൂണിയൻ കലോത്സവത്തിൽ മിമിക്രി മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതിനു പിന്നാലെ എം.ജി സർവകലാശാലയെ പ്രതിനിധീകരിച്ച് മിമിക്രിയിൽ ഇൻ്റർ സോണൽ മത്സരത്തിൽ പങ്കെടുക്കാൻ ഇരിട്ടിക്കാരനായ കലാകാരൻ ബി പ്ലവ് കെ നന്ദൻ യോഗ്യത നേടി അഭിമാനമായി. കേരളം, കർണ്ണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ള മികച്ച പ്രതിഭകൾ മാറ്റുരക്കുന്ന ഇൻ്റർസോണൽ ഫെസ്റ്റിവെൽ സിസംബർ 19 മുതൽ 22 വരെ ആന്ധ്രയിലെ തിരുപ്പതിയിൽ വെച്ചാണ് നടക്കുന്നത്. എറണാകുളം മഹാരാജാസ് കോളജിനെ പ്രതിനിധീകരിച്ചാണ് എം ജി സർവ്വകലാശാലയുണിവേഴ്സിറ്റി കലോത്സവത്തിൽ മിമിക്രിയിൽ ബിപ്ലവ് നന്ദൻ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നത്. എറണാകുളം മഹാരാജാസ് കോളജ് ബി.എസ് സി കെമിസ്ടി. മൂന്നാം  വർഷ വിദ്യാർത്ഥിയായ ബിപ്ലവ്  ഇരിട്ടി നഗരസഭ കൗൺസിലറും അറിയപ്പെടുന്ന കലാകാരനും ഫോട്ടോഗ്രാഫറുമായ നേരംമ്പോക്ക് നരിക്കുണ്ടത്തിലെ ക്യാപിറ്റൽ ഹൗസിൽ കെ നന്ദനൻ്റെയും ബീനയുടെയും മകനാണ്. സ്കൂൾ കലോത്സവങ്ങളിൽ മോണോ ആക്ടിൽ യു പി തലത്തിൽ ജില്ലയിലും ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയായിരിക്കെ  മിമിക്രി ,മോണോ ആക്ട് മത്സരത്തിൽ ഹൈസ്ക്കൂൾ - ഹയർ സെക്കണ്ടറി തലത്തിൽ സംസ്ഥാന സ്ക്കൂൾ കലോത്സവത്തിലും ബിപ്ലവ് നന്ദൻ ഒന്നാം സ്ഥാനം കരസ്ഥ മാക്കിയിരുന്നു.  നിരവധി നിരവധിനാടകങ്ങളിലും, ഹ്രസ്വസിനിമകളിലും, ഡോക്യുമെൻ്ററിയിലും അഭിനയിച്ച ബിപ്ലവ് നല്ലൊരു അഭിനേതാവു കൂടിയാണ്.


Post Top Ad