കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും അനധികൃതമായി സ്വർണവും ഐ ഫോണും കൊണ്ടുവന്ന മൂന്ന് പേരെ കസ്റ്റംസ് പിടികൂടി. 47 ലക്ഷം രൂപ വില വരുന്ന 1156 ഗ്രാം സ്വർണമാണ് പിടികൂടിയത്. നാല് കാപ്സ്യൂളുകളുടെ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചാണ് കൊണ്ടുവന്നത്.ദുബായിൽ നിന്നെത്തിയ പാലക്കാട് സ്വദേശിയായ മൊയ്നുദ്ദീനെയാണ് സ്വർണം കടത്തിയതിന് പിടികൂടിയത്. 26 ലക്ഷം രൂപ വില വരുന്ന 500 ഗ്രാം സ്വർണവും ഓരോ ഐഫോൺ വീതവുംദുബായിൽ നിന്നെത്തിയ മറ്റ് രണ്ട് സ്ത്രീകളിൽ നിന്നും പിടികൂടി