പയ്യന്നൂരിൽ ഗ്യാസ് ടാങ്കർ ലോറിയിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 11 November 2022

പയ്യന്നൂരിൽ ഗ്യാസ് ടാങ്കർ ലോറിയിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു


കണ്ണൂർ
: ജില്ലയിൽ വീണ്ടും വാഹനാപകട മരണം. കണ്ണൂർ - കാസർകോട് ദേശീയ പാതയിലെ പയ്യന്നൂരിലെ വെള്ളൂരിൽ ഗ്യാസ് ടാങ്കർ ലോറിയിലിടിച്ചു ബൈക്ക് യാത്രക്കാരനായ യുവാവ് ദാരുണമായി മരിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് അപകടം. തൃക്കരിപൂർ എടാട്ടുമ്മൽ സ്വദേശി അർജുനാണ് (18) ദാരുണമായി മരിച്ചത്. 'ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് പയ്യന്നൂർ വെള്ളൂരിലെ കോട്ടാണി ച്ചേരിയിലാണ് ഗ്യാസ് ടാങ്കർ ലോറിയിലിടിച്ചു അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ അർജുനെ പോലീസും നാട്ടുകാരും ചേർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃക്കരിപുരിലെ എൻജിനിയറിങ്ങ് വിദ്യാർത്ഥിയാണ് അർജുൻ. അപകടത്തിൽപ്പെട്ട ഇരു ചക്ര വാഹനം പൂർണമായി തകർന്നിട്ടുണ്ട്. പയ്യന്നുർ പൊലിസ് ഇൻക്വസ്റ്റ് നടത്തി ടാങ്കർ ലോറി ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

Post Top Ad