പേരക്ക മോഷ്ടിച്ചെന്നാരോപിച്ച് 12കാരനെ മർദിച്ച സംഭവം; പ്രതി അറസ്റ്റിൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 16 January 2023

പേരക്ക മോഷ്ടിച്ചെന്നാരോപിച്ച് 12കാരനെ മർദിച്ച സംഭവം; പ്രതി അറസ്റ്റിൽ

 


മലപ്പുറം: പെരിന്തൽമണ്ണയിൽ പന്ത്രണ്ട് വയസുകാരനെ മർദിച്ചയാൾ അറസ്റ്റിൽ. ആലിപ്പറമ്പ് സ്വദേശി അഷ്റഫാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അഷ്റഫിനെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.

പെരിന്തൽമണ്ണ ആലിപ്പറമ്പ് പഞ്ചായത്ത് വാഴയങ്ങടയിൽ ഇന്നലെ വൈകീട്ടാണ് അക്രമമുണ്ടായത്. കളിക്കാനെത്തിയപ്പോൾ പറമ്പിൽ നിന്ന് പേരക്ക മോഷ്ടിച്ചെന്നാരോപിച്ച് സ്ഥലമുടമ മർദിച്ചു വെന്നാണ് പരാതി. ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തി ചവിട്ടിയതായും മർദനമേറ്റ കുട്ടി പറഞ്ഞു. കാലിന്റെ തുടയെല്ല് പൊട്ടിയ കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് . ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ബന്ധുക്കൾ പറഞ്ഞു.

ഇതിനിടെ സംഭവത്തിൽ മന്ത്രി വീണ ജോർജ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കുട്ടിക്ക് ആവശ്യമായ ചികിത്സയും നിയമപരമായ പരിരക്ഷയും ഉറപ്പ് നല്‍കാനും മന്ത്രി നിര്‍ദേശിച്ചു.

Post Top Ad