ഇരുതല മൂരിയുമായെത്തിയ 2 യുവാക്കളെ എക്സൈസ് പിടികൂടി; സംഭവം അമരവിള ചെക്ക്പോസ്റ്റിൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 13 January 2023

ഇരുതല മൂരിയുമായെത്തിയ 2 യുവാക്കളെ എക്സൈസ് പിടികൂടി; സംഭവം അമരവിള ചെക്ക്പോസ്റ്റിൽ

 


ഇരുതല മൂരിയുമായെത്തിയ 2 യുവാക്കളെ അമരവിള എക്സൈസ് പിടികൂടി. എയർബസിൽ ബംഗളൂരുവിൽ നിന്ന് കടത്തിക്കൊണ്ടുവന്ന ഇരുതല മൂരിയുമായാണ് യുവാക്കൾ പിടിയിലായത്. കരിക്കകം വിജിത്, പ്രാവച്ചമ്പലം വിഷ്ണു എന്നിവരെയാണ് എക്സൈസ് കസ്റ്റഡിയിലെടുത്തത്.അമരവിള ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ ഇന്നലെ രാവിലെ 11.30നാണ് സംഭവം. യുവാക്കളെയും ഇരുതലമൂരിയേയും ഫോറസ്റ്റ് അധികൃതർക്ക് കൈമാറി. ദുർമന്ത്രവാദത്തിനാണ് രഹസ്യമായി ഇരുതല മൂരിയെ കടത്തിക്കൊണ്ടുവന്നതെന്ന് പറയുന്നു. നിരുപദ്രവകാരിയായ ഇരുതലമൂരി വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നതാണ്.

വാലിന്റെ ഭാഗം ഉരുണ്ട് തലപോലിരിക്കുന്നതിനാൽ ഇവയ്ക്ക് രണ്ടുതല (ഇരുതല) യുണ്ടെന്നു തോന്നും. ഇവയെ പിടിക്കുന്നതും വിൽക്കുന്നതും കുറ്റകരമാണ്. ഇവയുടെ തലയും വാലും ഒരുപോലെ ആയതിനാൽ ആണ് ഇവക്ക് ഈ പേർ ലഭിച്ചത്. ഇരുതലമൂരി, കുരുടി എന്നീ പേരുകളിലും ഇത് കേരളത്തിന്റെ വിവിധഭാഗങ്ങളിൽ അറിയപ്പെടുന്നുണ്ട്. ചെക്ക് പോസ്റ്റ് ഇൻസ്പക്ടർ വി.എൻ. മഹേഷ്, ജയചന്ദ്രൻ, ആർ. അലക്സ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.


Post Top Ad