കണ്ണൂര്‍: ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള പങ്ക് വിവരിക്കുന്ന ബിബിസിയുടെ ഡോക്യുമെന്ററിക്ക് ശക്തമായ പ്രചാരണം നല്‍കുമെന്നും ഡോക്യുമെന്ററി ആരു പ്രദര്‍ശിപ്പിച്ചാലും അവര്‍ക്ക് കോണ്‍ഗ്രസ് പിന്തുണയും സംരക്ഷണവും നല്‍കുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്ട്ടിന് ജോര്‍ജ്ജ് പറഞ്ഞു.
ഡോക്യുമെന്ററിയുടെ പ്രദര്‍ശനം അനുവദിക്കില്ലെന്ന ബിജെപി, യുവമോര്‍ച്ച നേതാക്കളുടെ നിലപാട് വിലപ്പോവില്ല. എത്രനാള്‍ മൂടിവെച്ചാലും സത്യം പുറത്തു വരിക തന്നെ ചെയ്യുമെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റേത്. മോദി കെട്ടിപ്പൊക്കിയ കപടപ്രതിഛായക്കേറ്റ പ്രഹരമാണ് ബിബിസിയുടെ ഡോക്യുമെ
ന്ററി. ഇന്ത്യയിലെ വന്‍കിട മാധ്യമങ്ങളെ, കോര്‍പറേറ്റുകളെ ഉപയോഗിച്ച് വിലയ്ക്കെടുത്ത മോദിക്കും കൂട്ടാളികള്‍ക്കും ബിബിസിയുടെ ഡോക്യുമെന്ററി വല്ലാത്ത തിരിച്ചടിയാണ്. യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു പ്രവര്‍ത്തകര്‍ ഡോക്യുമെന്ററി പ്രദര്‍ശനവുമായി മുന്നോട്ടു പോകുന്നുണ്ട്. ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടയാനുള്ള ഏത് നീക്കവും പ്രതിരോധിക്കുമെന്നും അഡ്വ.മാര്ട്ടിന് ജോര്‍ജ്ജ് വ്യക്തമാക്കി.