സ്നേഹത്തിന്‍റെ മണ്ണാണിത്, സിസ്റ്റർ ലിനിയെയും നൗഷാദിനെയും ഓർക്കാതിരിക്കുന്നതെങ്ങനെ; കലോത്സവ വേദിയിൽ മന്ത്രി ശിവൻകുട്ടി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 3 January 2023

സ്നേഹത്തിന്‍റെ മണ്ണാണിത്, സിസ്റ്റർ ലിനിയെയും നൗഷാദിനെയും ഓർക്കാതിരിക്കുന്നതെങ്ങനെ; കലോത്സവ വേദിയിൽ മന്ത്രി ശിവൻകുട്ടി

 


കലോത്സവത്തിന്‍റെ ജനകീയത കാഴ്ചക്കാരുടെ എണ്ണത്തിൽ മാത്രമായി പരിമിതപ്പെടരുത്. കൂടുതൽ ജനകീയ പങ്കാളിത്തം അടിസ്ഥാനതലം മുതൽ ഉണ്ടാകേണ്ടതുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടികോഴിക്കോട്: 61ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കോഴിക്കോട് തിരിതെളിഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് കലോത്സവം ഉദ്ഘാടനം ചെയ്തത്. സ്കൂൾ കലോത്സവത്തെ കോഴിക്കോട് എല്ലാതരത്തിലും വരവേറ്റിരിക്കുകയാണ്. ഇനിയങ്ങോട്ട് കലയുടെ രാപ്പകലുകളാണെന്ന് ചടങ്ങിൽ സംസാരിക്കവെ ശിവൻകുട്ടി പറഞ്ഞു.എല്ലാതവണത്തെയും എന്നപോലെ ഈ തവണയും കോഴിക്കോട്ടുകാർ ഈ മഹാമേളയെ നെഞ്ചോട് ചേർക്കുമെന്ന് തീർച്ചയാണെന്നും വിദ്യാഭ്യാസ മന്ത്രി അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ഈ മണ്ണിൽ നിൽക്കുമ്പോൾ ചരിത്രത്തിന്‍റെ തിരമാലയുടെ ശബ്ദം കേൾക്കുന്നുണ്ട്സ്നേഹത്തിന്‍റെ, സാഹോദര്യത്തിന്‍റെ, അവകാശ പോരാട്ടങ്ങളുടെ മണ്ണാണിത്. ഗസലും നാടകഗാനങ്ങളും എല്ലാം ആസ്വദിക്കുന്ന ജനസമൂഹത്തിന്‍റെ നാടാണിത് . ബാബുക്കയും കോഴിക്കോട് അബ്ദുൽ ഖാദറുമൊക്കെ നടന്ന് തീർത്ത വഴികൾ. എസ് കെ പൊറ്റക്കാടും ബഷീറും എംടിയും ഒക്കെ നെഞ്ചോട് ചേർത്ത ഭൂമി. ഈ മണ്ണിലാണ് ഏഷ്യയിലെ ഏറ്റവും വലിയതെന്ന് പ്രശസ്തിയുള്ള കേരള സംസ്ഥാന സ്കൂൾ കലോത്സവം ഇത്തവണ നടക്കുന്നത്. ഇവിടെ ഇങ്ങിനെ നിൽക്കുമ്പോൾ ത്യാഗത്തിന്‍റെപ്രതീകം സിസ്റ്റർ ലിനിയെയും സഹജീവിക്ക് വേണ്ടി ജീവന്‍ ത്യജിച്ച നൗഷാദിനേയും ഓർക്കാതെ പോകുന്നത് എങ്ങിനെ?സംസ്ഥാന സ്കൂൾ കലോത്സവത്തിന് വലിയ ചരിത്രം. വൈവിധ്യമാണ് നമ്മുടെ കരുത്ത്. അതിനെ ഇല്ലാതാക്കി ഏകശിലാരൂപം ആക്കാനുള്ള ശ്രമത്തിനെതിരെയുള്ള പ്രതിരോധമാണ് കലാപ്രവർത്തനം. കലോത്സവ വേദികൾ സാംസ്കാരിക വിനിമയത്തിനുള്ള വേദികൾ കൂടിയാണ്. ഇവിടെ മാറ്റുരയ്ക്കുന്ന പ്രതിഭകൾക്ക് തുടർച്ച വേണം. അക്കാര്യത്തിൽ ഗൗരവതരമായ ആലോചനകൾ നടത്തുമെന്ന് വ്യക്തമാക്കുകയാണ്. പ്രതിഭകൾ മുന്നേറണം. അതിനുള്ള സാഹചര്യമൊരുക്കണം.കലോത്സവത്തിന്‍റെ ജനകീയത കാഴ്ചക്കാരുടെ എണ്ണത്തിൽ മാത്രമായി പരിമിതപ്പെടരുത്. കൂടുതൽ ജനകീയ പങ്കാളിത്തം അടിസ്ഥാനതലം മുതൽ ഉണ്ടാകേണ്ടതുണ്ട്. കഴിവുള്ള കുട്ടികളെ കണ്ടെത്തി അവരുടെ വാസനകൾ വളർത്താൻ കാലോചിതമായ മാറ്റങ്ങൾ അനിവാര്യമാണ്. അതിനെന്ത് ചെയ്യാനാവും എന്ന് പരിശോധിക്കും. കാലത്തിനനുസരിച്ച് കലോത്സവ മാനുവൽ പരിഷ്കരിക്കപ്പെടണമെന്നും വിദ്യാഭ്യസ മന്ത്രി പറഞ്ഞു. ഇവിടെ അവതരിപ്പിക്കപ്പെടുന്ന എല്ലാ കലാരൂപങ്ങളും തുല്യ പരിഗണന അർഹിക്കുന്നു. എന്നാൽ ഈ കലാരൂപങ്ങളിൽ പ്രതിഫലിക്കപ്പെടാതെ പോകുന്ന ജനവിഭാഗങ്ങൾ ഉണ്ടെന്ന് പരിശോധിച്ചാൽ മനസ്സിലാകും. ഗോത്രകലകൾ അടക്കം ഇവിടെ അടയാളപ്പെടുത്താതെ പോകുന്ന കലാരൂപങ്ങളെ എങ്ങനെ കലോത്സവത്തിൽ ഉൾചേർക്കാം എന്നത് സംബന്ധിച്ച് വിശദമായ പരിശോധന ഉണ്ടാകും. അത് നിർവഹിക്കാൻ നാം ബാധ്യതപ്പെട്ടവരാണ്. ഈ ഉറപ്പ് നമ്മെ നയിക്കുമെന്ന് പറഞ്ഞാണ് മന്ത്രി പ്രസംഗ അവസാനിപ്പിച്ചത്.

Post Top Ad