തൃശൂർ മുരിയാട് താമസിക്കുന്ന ദമ്പതികളുടെ വീട്ടിലെ കിണറിൽ ബാർബർ ഷോപ്പ് മാലിന്യം തളളിയതായി പരാതി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 


We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ O.T.T, Logicwebs.in, Pocket t.v, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വീ.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Friday, 20 January 2023

തൃശൂർ മുരിയാട് താമസിക്കുന്ന ദമ്പതികളുടെ വീട്ടിലെ കിണറിൽ ബാർബർ ഷോപ്പ് മാലിന്യം തളളിയതായി പരാതി

 


തൃശൂർ മുരിയാട് എംപറർ ഇമ്മാനുവൽ സിയോൺ സഭാ വിശ്വാസികളായ കുടുംബത്തിന്റെ വീട്ടിലെ കിണറിൽ ബാർബർഷോപ്പ് മാലിന്യം നിക്ഷേപിച്ചതായി പരാതി.


മുടിയടക്കമുള്ള മാലിന്യം തട്ടിയതായാണ് പരാതി. നേരത്തെയുണ്ടായ അക്രമസംഭവങ്ങളെ തുടർന്ന് കലക്ടർ ഇരുവിഭാഗത്തോടും സംയമനം പാലിക്കാൻ

നിർദേശം നൽകിയിട്ടും ബോധപൂർവം പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണെന്നാണ് സിയോൺസഭ അധികൃതരുടെ പ്രതികരണം. സംഭവത്തിൽ പൊലീസ് അന്വേഷണംതുടങ്ങിയിട്ടുണ്ട്


ഏഴു വർഷമായി മുരിയാട് ആനുരുളിയിൽ താമസിക്കുന്ന കളത്തിൽ ഷിജോ-ജെയ്‌നി ദമ്പതികളുടെ വീട്ടിലെ കിണറിലാണ് ബാർബർഷോപ്പിൽ നിന്നുള്ള

മാലിന്യം തള്ളിയിരിക്കുന്നത്. ചാക്കിൽ നിറച്ച മുടിയുൾപ്പെടെയാണ് തള്ളിയത്. കഴിഞ്ഞ പതിനെട്ടാം തിയതിയാണ് സംഭവമുണ്ടായതെന്ന് ഷിജോയും

ജെയ്‌നിയും പറയുന്നു


ജനുവരി അവസാനത്തിൽ എംപറർ ഇമ്മാനുവൽ പള്ളിയിൽ കൂടാരത്തിരുന്നാൾ ആഘോഷം നടക്കുകയായണ്. ഇത് അലങ്കോലമാക്കാൻ ലക്ഷ്യമിട്ടുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് സിയോൺ സഭ ആരോപിക്കുന്നു. നേരത്തെ സഭവിട്ടവരും വിശ്വാസികളും തമ്മിലുണ്ടായ പ്രശ്‌നത്തെ തുടർന്ന് കലക്ടർ ഇടപെട്ടുകയും തുടർസംഘർഷം ഒഴിവാക്കാനുള്ള നടപടിയും എടുത്തിരുന്നു.


ഇതിനിടയിൽ സഭയ്‌ക്കെതിരെ വ്യാപക പോസ്റ്റർ പ്രചാരണവും നടന്നിട്ടുണ്ടെന്നും ബോധപൂർവം പ്രശ്‌നങ്ങൾ സൃഷ്ടിക്കാനാണ് ശ്രമമമെന്നും സിയോൺ

സഭ അധികൃതർ വ്യക്തമാക്കി. പരാതിയെ തുടർന്ന് സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.


Post Top Ad