എറണാകുളം പറവൂരിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം.കുഴിമന്തി കഴിച്ച മൂന്ന് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പറവൂർ ടൗണിലെ മജ്ലിസ് എന്ന ഹോട്ടലിൽ നിന്നാണ് കുഴിമന്തി വാങ്ങിയത്. ആരോഗ്യ വിഭാഗം എത്തി ഹോട്ടൽ പൂട്ടിച്ചു.