സുന്നി യുവജന സംഘം ശ്രീകണ്ഠപുരം സർക്കിൾ കമ്മറ്റിയുടെ കീഴിൽ സാന്ത്വന കേന്ദ്രം കൂട്ടുംമുഖത്ത് ഉദ്ഘാടനം ചെയ്തു. രോഗികൾ, വൃദ്ധർ, പാർശ്വവൽക്കരിക്കപ്പെട്ടവർ തുടങ്ങിയവരെ ശുശ്രൂഷിക്കാനും ആവശ്യമായ സേവനങ്ങൾ നൽകാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. സൗജന്യ മരുന്ന് വിതരണം, ആരോഗ്യ ഉപകരണളുടെ സൗജന്യ ഉപയോഗം, സൗജന്യ പരിശോധന തുടങ്ങി ഒട്ടനവധി സേവനങ്ങളാണ് സാന്ത്വന കേന്ദ്രം ലക്ഷ്യമിടുന്നത്. എസ് വൈ എസിന് കീഴിൽ കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിന് വരുന്ന സാന്ത്വന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ആതുര ശുശ്രൂഷ രംഗത്തെ സുപ്രധാന ചുവട് വെപ്പാണ് പ്രസ്തുത പദ്ധതിയെന്ന് ഉദ്ഘാടനം ചെയ്തു സംസാരിക്കവെ സയ്യിദ് സഅദ് തങ്ങൾ പറഞ്ഞു. ശ്രീകണ്ഠപുരം മേഖലയിലെ സാന്ത്വന സേവന പ്രവർത്തനങ്ങൾക്ക് നവോൻമേഷം പകരുന്ന പദ്ധതിയാണിതെന്ന് മുഖ്യ പ്രഭാഷണം നടത്തവെ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി ആർ പി ഹുസൈൻ പറഞ്ഞു. ചടങ്ങിൽ എസ് വൈ എസ് സർക്കിൾ പ്രസിഡൻറ് സഈദ് അബ്ദുൽകരീം നൂറാനി അദ്ധ്യക്ഷത വഹിച്ചു. സർക്കിൾ സെക്രട്ടറി ദാവൂദ് മുസലിയാർ നന്ദി പറഞ്ഞു.
Sunday, 22 January 2023
എസ് വൈ എസ് സാന്ത്വന കേന്ദ്രം നാടിന് സമർപ്പിച്ചു