പോസ്റ്റൽ ജീവനക്കാരൻ തലമുണ്ടയിലെ സി പവിത്രൻ്റെത് അപകട മരണമല്ല പീഡനം മൂലമുള്ള ആത്മഹത്യ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 20 January 2023

പോസ്റ്റൽ ജീവനക്കാരൻ തലമുണ്ടയിലെ സി പവിത്രൻ്റെത് അപകട മരണമല്ല പീഡനം മൂലമുള്ള ആത്മഹത്യ




 കൂടാളി : പവിത്രന്റെത് ആത്മഹത്യയാണെന്ന് ചൂണ്ടികാണിച്ച്അന്വേഷണം ആവശ്യപ്പെട്ട് ഭാര്യയും കുടുംബവും

കഴിഞ്ഞ ദിവസം കൂടാളി പോസ്റ്റാഫീസ് ജീവനക്കാരൻ തലമുണ്ട ആക്കിച്ചാൽ ശോഭ നിവാസിൽ സി.പവിത്രൻ (വേങ്ങാട് തെരുവിലെ ചെമ്പൻ പവിത്രൻ ) പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ ചക്കരക്കൽ പോലീസിൽ പരാതി നൽകി. പോസ്റ്റാഫീസിൽ നിന്നുള്ള മാനസിക പീഡനത്തെ തുടർന്നുള്ള ആത്മഹത്യയാണെന്ന് കാട്ടിയാണ് ഭാര്യ ശോഭനയും ബന്ധുക്കളും ചക്കരക്കൽ സി ഐ ക്ക് പരാതി നൽകിയത്. പവിത്രന്റെതെന്ന് കരുതപ്പെടുന്ന ആത്മഹത്യാ കുറിപ്പ് ബന്ധുക്കൾക്ക് ലഭിച്ചിട്ടുണ്ട്. ഇതിൽ കൂടാളി പോസ്റ്റാഫീസെന്ന നരകത്തിലേക്ക് ഇനിയില്ല എന്ന സൂചനയോടെയാണ് കത്ത് ആരംഭിക്കുന്നത്.

പവിത്രന്റെ മരണത്തിന് ഉത്തരവാദിയായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ നൽകണമെന്ന് സി പി ഐ എം തലമുണ്ട ലോക്കൽ കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്.

Post Top Ad