ഊരില്‍ കുടിവെള്ളം ഇല്ലാത്തതിനാല്‍ കാട്ടുചോല തേടിപ്പോയി; ഉള്‍ക്കാട്ടില്‍ വച്ച് പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 26 February 2023

ഊരില്‍ കുടിവെള്ളം ഇല്ലാത്തതിനാല്‍ കാട്ടുചോല തേടിപ്പോയി; ഉള്‍ക്കാട്ടില്‍ വച്ച് പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു




പാലക്കാട്: ഉള്‍ക്കാട്ടില്‍ വച്ച് പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു. പ്രസവിച്ചതിന് ശേഷം വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയ ആദിവാസി യുവതിയുടെ കുഞ്ഞാണ് മരിച്ചത്. പാലക്കാട് മംഗലം ഡാം തളികക്കല്ലില്‍ കണ്ണന്റെ ഭാര്യ സുജാതയുടെ കുഞ്ഞാണ് മരിച്ചത്.ഊരില്‍ ശുദ്ധജലം ഇല്ലാത്തതിനാല്‍ കാട്ടുചോല തേടിപ്പോയതിനിടെയായിരുന്നു സുജാത ഉള്‍ക്കാട്ടില്‍ പ്രസവിച്ചത്. മാസം തികയാതെ പ്രസവിച്ചതിനാല്‍ 680 ഗ്രാം മാത്രമായിരുന്നു കുട്ടിയുടെ തൂക്കം. പ്രസവശേഷം സുജാത ഭര്‍ത്താവിനൊപ്പം നടന്നു ഊരിലെ വീട്ടിലെത്തിയിരുന്നു.പിന്നീടാണ് യുവതിയേയും കുഞ്ഞിനേയും വിദഗ്ധ ചികിത്സയ്ക്കായി ഇന്നലെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ഊരില്‍ ശുദ്ധജലം ഇല്ലാത്തതിനാല്‍ ഉള്‍വനത്തിലെത്തി കാട്ടുചോല കണ്ടെത്തി സമീപത്തുകുടില്‍ കെട്ടി താമസിക്കുകയായിരുന്നു ഇവര്‍. അമ്മ കമലം, സഹോദരി തത്ത എന്നിവരും ഒപ്പുമുണ്ടായിരുന്നു. 23ന് വൈകീട്ടാണ് സുജാത പ്രസവിച്ചത്.അതേസമയം, ആറുമാസം ഗര്‍ഭിണിയായ സുജാതയെ കഴിഞ്ഞ 17നു തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരും സഹായിക്കാനില്ലാത്തതിനാല്‍ ആശുപത്രി വിട്ട് ഇറങ്ങിയെന്ന് ഭര്‍ത്താവ് കണ്ണന്‍ പറഞ്ഞു.

Post Top Ad