മാധ്യമപ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 27 February 2023

മാധ്യമപ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി

 


മാധ്യമ പ്രവർത്തകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബജറ്റില്‍ പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ദ്ധന പൂര്‍ണമായി നടപ്പാക്കുക. മാധ്യമപ്രവര്‍ത്തകര്‍ക്ക് സെക്രട്ടറിയേറ്റില്‍ പ്രവേശനത്തിനുള്ള നിയന്ത്രണം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള പത്ര പ്രവർത്തക യൂണിയൻ ഭാരവാഹികൾ മുഖ്യമന്ത്രിയെ കണ്ടപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.പത്രപ്രവര്‍ത്തക ആരോഗ്യ ഇന്‍ഷുറന്‍സ് തുക യഥാസമയം ഒറ്റത്തവണയായി നല്‍കുക, പത്രപ്രവര്‍ത്തക പെന്‍ഷന്‍ എല്ലാമാസവും കൃത്യമായി നല്‍കുക, ആവശ്യത്തിന് ജീവനക്കാരെ ഉള്‍പ്പെടുത്തി പത്രപ്രവര്‍ത്തക പെന്‍ഷന്‍ സെഷന്‍ പുനസ്ഥാപിക്കുക, കരാര്‍ ജീവനക്കാരെയും വീഡിയോ എഡിറ്റര്‍മാരെയും പത്രസ്ഥാപനങ്ങളിലെ മാഗസിന്‍ ജേര്‍ണലിസ്റ്റുകളേയും പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, സര്‍ക്കാരിന്റെ പെന്‍ഷന്‍- അക്രഡിറ്റേഷന്‍ കമ്മിറ്റികള്‍ ഉടന്‍ ചേരുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മുഖ്യമന്ത്രിയെ കണ്ടത്.

അതേസമയം നിയമസഭാ ചോദ്യോത്തരവേള ചിത്രീകരിക്കാൻ പത്ര-ദൃശ്യ മാധ്യമങ്ങൾക്ക് മുൻപുണ്ടായിരുന്ന അനുമതി പുനസ്ഥാപിക്കണമെന്ന കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യം ചർച്ച ചെയ്യാമെന്ന് സ്പീക്കർ എ.എൻ ഷംസീർ ഉറപ്പ് നൽകി. മാധ്യമ പ്രവർത്തകർക്ക് നിയമസഭാ റിപ്പോർട്ടിങ്ങിൽ പരിശീലനം നൽകുന്ന കൂടുതൽ പരിപാടികൾ സംഘടിപ്പിക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു. ഇക്കാര്യവും പരിഗണിക്കാമെന്ന് സ്പീക്കർ പറഞ്ഞു.

Post Top Ad