കോഴിക്കോട് • പോക്സോ കേസ് പ്രതി അതിജീവിതയുടെ വീട്ടിൽ തൂങ്ങിമരിച്ചു. കോഴിക്കോടാണ് സംഭവം. റിട്ട.പൊലീസ് ഉദ്യോഗസ്ഥൻ കൂടിയായ പ്രതിയാണ് അതിജീവിതയുടെ വീട്ടിലെത്തി തൂങ്ങിമരിച്ചത്. പുറ്റെക്കാട് പീസ് നെറ്റിൽ കെ.പി.ഉണ്ണി (57) ആണു മരിച്ചത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം മാറ്റുന്നത് ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്.എട്ടു വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ, റിട്ട.എസ്ഐ ആയ ഉണ്ണിയെ 2021ൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്. ഈ കേസിൽ ഇയാൾക്ക് ജാമ്യം ലഭിച്ചിരുന്നു.കേസുമായി ബന്ധപ്പെട്ട നിയമനടപടികൾ പുരോഗമിക്കുന്നതിനിടെയാണ് പ്രതിയായ മുൻ പൊലീസ് ഉദ്യോഗസ്ഥനെ അതിജീവിതയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Monday, 20 February 2023
Home
Unlabelled
കോഴിക്കോട്ട് പോക്സോ കേസ് പ്രതിയായ റിട്ട.എസ്ഐ അതിജീവിതയുടെ വീട്ടിൽ തൂങ്ങിമരിച്ചു
കോഴിക്കോട്ട് പോക്സോ കേസ് പ്രതിയായ റിട്ട.എസ്ഐ അതിജീവിതയുടെ വീട്ടിൽ തൂങ്ങിമരിച്ചു

About Weonelive
We One Kerala