പാറശാല • മോട്ടർ വാഹന വകുപ്പ് ചെക്പോസ്റ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ അധിക സീറ്റുകൾ ഘടിപ്പിച്ച വാഹനങ്ങളിൽ നിന്നു 30,000 രൂപ പിഴ ഇൗടാക്കി. ദേശീയപാതയിൽ പാറശാലയ്ക്കു സമീപം കുറുങ്കുട്ടി ചെക്പോസ്റ്റിൽ ഇന്നലെ രാവിലെ 7.50ന് ആരംഭിച്ച പരിശോധന ഉച്ചയ്ക്ക് 12 വരെ നീണ്ടു.തമിഴ്നാട്ടിൽ നിന്നെത്തിയ പാസഞ്ചർ വാഹനങ്ങളിൽ ആണ് അധികം സീറ്റുകൾ കാണപ്പെട്ടത്. പരിശോധന നടക്കുന്ന സമയങ്ങളിൽ താൽക്കാലിക പെർമിറ്റിൽ സീൽ പതിക്കാൻ എത്തിയ ചില വാഹനങ്ങളിലെ ഡ്രൈവർമാർ 500, 200 രൂപയുടെ നോട്ടുകൾ ആർസി ബുക്കിനുള്ളിൽ ചുരുട്ടി നൽകിയത് വിജിലൻസ് പിടിച്ചെടുത്തു.ഇവരെ ചോദ്യം ചെയ്തപ്പോൾ അധിക സീറ്റുകൾ ഘടിപ്പിച്ചിട്ടുള്ളതിനാൽ പിഴ ചുമത്താതിരിക്കാൻ നൽകുന്ന പടി എന്നായിരുന്നു മറുപടി. സീറ്റുകൾ കൂടുതൽ ഘടിപ്പിച്ചത് അടക്കം ചട്ടലംഘനങ്ങൾ കാണുന്ന വാഹനങ്ങളെ പിഴ ഇൗടാക്കാതെ കൈക്കൂലി വാങ്ങി മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥർ കടത്തി വിടുന്നതായി ലഭിച്ച പരാതികളെ തുടർന്ന് ആയിരുന്നു പരിശോധന. വിജിലൻസ് ഇൻസ്പെക്ടർ കെ.വി അഭിലാഷിന്റെ നേതൃത്വത്തിൽ എഎസ്ഐ ഹരിലാൽ, സിപിഒമാരായ അനിൽ, ശ്യാം, ഷിബു, സതീഷ്, അനു, സുകേഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
Saturday, 18 March 2023
Home
Unlabelled
വാഹനങ്ങളിൽ അധിക സീറ്റുകൾ; 30,000 രൂപ പിഴയീടാക്കി: ആർസി ബുക്കിനുള്ളിൽ ചുരുട്ടിയ നിലയിൽ 500, 200 രൂപാ നോട്ടുകൾ
വാഹനങ്ങളിൽ അധിക സീറ്റുകൾ; 30,000 രൂപ പിഴയീടാക്കി: ആർസി ബുക്കിനുള്ളിൽ ചുരുട്ടിയ നിലയിൽ 500, 200 രൂപാ നോട്ടുകൾ

About Weonelive
We One Kerala