തിരുവനന്തപുരം• ഓഫിസിലെ കംപ്യൂട്ടറിൽ പാട്ടുകേൾക്കലും സിനിമ കാണലും വേണ്ടെന്ന് ഉദ്യോഗസ്ഥരോട് എക്സൈസ് കമ്മിഷണർ. ഇത്തരം വ്യക്തിപരമായ കാര്യങ്ങൾ ഓഫിസ് കംപ്യൂട്ടറിൽ സൂക്ഷിച്ചുവയ്ക്കുക പോലും വേണ്ട. ഓഫിസുകളിലെ കംപ്യൂട്ടറുകൾ ദുരുപയോഗം ചെയ്യുന്നതായി റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു രേഖാമൂലം കമ്മിഷണറുടെ നിർദേശം.രാത്രി ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ ഓഫിസ് കംപ്യൂട്ടറിൽ ചലച്ചിത്രം കാണുന്നതു പതിവാണെന്ന പരാതി തിരുവനന്തപുരം ജില്ലയിലെ ഒരു ഓഫിസിനെക്കുറിച്ചു ലഭിച്ചിരുന്നു. ഇവിടെ എക്സൈസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയപ്പോൾ ഓഫിസ് കംപ്യൂട്ടറിൽ സ്പീക്കർ ഘടിപ്പിച്ചിരിക്കുന്നതും ശ്രദ്ധയിൽപെട്ടു.മേലധികാരിയുടെ നിർദേശമില്ലാതെ ഓഫിസിലെ കംപ്യൂട്ടർ ഉപയോഗിക്കരുതെന്ന് ഉദ്യോഗസ്ഥർക്കുള്ള സർക്കുലറിൽ കമ്മിഷണർ എസ്.ആനന്ദകൃഷ്ണൻ നിർദേശിച്ചു. പാസ്‌വേഡ് നിർബന്ധമാണ്. മൂന്നു മാസത്തിലൊരിക്കൽ കംപ്യൂട്ടറുകളിൽ വൈറസ് പരിശോധന നിർബന്ധമായി നടത്തണം. കംപ്യൂട്ടർ ദുരുപയോഗം ചെയ്താൽ വകുപ്പുതല നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമുണ്ട്.
Friday, 17 March 2023
Home
Unlabelled
ഓഫിസ് കംപ്യൂട്ടറിൽ പാട്ടും സിനിമയും വേണ്ട: എക്സൈസ് കമ്മിഷണർ
ഓഫിസ് കംപ്യൂട്ടറിൽ പാട്ടും സിനിമയും വേണ്ട: എക്സൈസ് കമ്മിഷണർ

About Weonelive
We One Kerala