ലോറി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അപകടം; തീപിടിച്ച ബൈക്ക് യാത്രികന് ദാരുണാന്ത്യം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 15 April 2023

ലോറി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അപകടം; തീപിടിച്ച ബൈക്ക് യാത്രികന് ദാരുണാന്ത്യം




മലപ്പുറം താനൂരിൽ ലോറി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അപകടം, തീപിടിച്ച ബൈക്ക് യാത്രികന് ദാരുണാന്ത്യം. കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി നവാസാ(25)ണ് മരിച്ചത്. നിയന്ത്രണം വിട്ട ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ചു തുടർന്ന് വാഹനങ്ങൾക്ക് തീ പിടിച്ചു. അപകടത്തിൽപ്പെട്ടത് പരപ്പനങ്ങാടിയിൽ നിന്ന് വന്ന ബൈക്കും തിരൂരിൽ നിന്ന് വന്ന ലോറിയുമാണ്. താനൂർ സ്‌കൂൾപടിയിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ലോറി ആദ്യം ബൈക്കിലിടിക്കുകയായിരുന്നു. തുടർന്ന് ബൈക്ക് ലോറിയുടെ ഡീസൽ ടാങ്കിലും ഇടിച്ചത്. ഇതോടെയാണ് വാഹനത്തിന് തീപിടിച്ചത്.ബൈക്ക് യാത്രികനെ തി രിച്ചറിയാനാകാത്ത വിധം പൊള്ളലേറ്റിട്ടുണ്ട്. തിരൂർ ഭാഗത്തേക്ക് പോകുകയായിരുന്നു ഇദ്ദേഹം. പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുന്ന ലോറിയിലെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് വിവരം. തീപിടിച്ച ഉടനെ നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. ബൈക്ക് പൂർണമായും ലോറി ഭാഗികമായും കത്തിയിട്ടുണ്ട്

Post Top Ad