അന്‍പ് 2025- ബൗദ്ധിക ഭിന്നശേഷി ബോധവല്‍ക്കരണ പരിപാടി


ഭൗതിക ഭിന്നശേഷിക്കാരായ വ്യക്തികളുടെ കഴിവുകള്‍ പരിപോഷിപ്പിക്കാനും അവരെ സമഗ്രമായി ഉള്‍ച്ചേര്‍ക്കുന്ന സാമൂഹിക പരിസ്ഥിതി സൃഷ്ടിക്കാനും നിയമങ്ങളും പദ്ധതികളും സംബന്ധിച്ച അവബോധം വ്യാപിപ്പിക്കുന്നതിനും മാങ്ങാട്ടുപറമ്പ് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ 'അന്‍പ് 2025' തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്ക്തല ബൗദ്ധിക ഭിന്നശേഷി ബോധവല്‍ക്കരണ പരിപാടി നടത്തി. അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിലും സംസ്ഥാന ഭിന്നശേഷി കമ്മീഷണറുടെ നേതൃത്വത്തിലുമാണ് പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാന ഭിന്നശേഷി കമീഷണറേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ആര്‍ രാജീവ്, എല്‍.എല്‍.സി കണ്‍വീനര്‍ പി.കെ സിറാജ്, സാമൂഹ്യനീതി വകുപ്പ് സീനിയര്‍ സൂപ്രണ്ട് പി.കെ നാസര്‍, സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ അനീഷ്, ജില്ലാ ഏര്‍ലി ഇന്റര്‍വന്‍ഷന്‍ സെന്റര്‍ മാനേജര്‍ വിപിന എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. യു.ഡി.ഐ.ഡി, ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ്, നിരാമയ ഇന്‍ഷുറന്‍സ് എന്നിവയുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് ഹെല്‍പ്പ് ഡെസ്‌ക് സേവനവും ഉണ്ടായിരുന്നു. ആന്തൂര്‍ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ പാച്ചേനി വിനോദ് ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി ബിജു അധ്യക്ഷനായി. തളിപ്പറമ്പ് തഹസില്‍ദാര്‍ പി സജീവന്‍, ആന്തൂര്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പ്രേമരാജന്‍, സംസ്ഥാന ഭിന്നശേഷി ഉപദേശക സമിതി അംഗം ജയകുമാര്‍, വയോമിത്രം കോ ഓര്‍ഡിനേറ്റര്‍ കെ അനീഷ് എന്നിവര്‍ സംസാരിച്ചു. 



Post a Comment

Previous Post Next Post

AD01