ഇരിട്ടി നഗരസഭ ബജറ്റ്: നിരാശാജനകമെന്ന് യുഡിഎഫ്


ഇരിട്ടി നഗരസഭയുടെ പുതിയ ബജറ്റ് തികച്ചും നിരാശാജനകമാണെന്നും വികസന കാര്യത്തിൽ നഗരസഭ പിന്നോട്ട് പോവുകയാണെന്നും യു ഡി എഫ് കൗൺസിലർമാർ ആരോപിച്ചു. താലൂക്ക് ആസ്ഥാനമായ ഇരിട്ടി ടൗണിന്റെ വികസനത്തിനായുള്ള മാസ്റ്റർ പ്ലാൻ പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. മുപ്പത് വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച ബസ്റ്റാന്റ്  വിപുലീകരിക്കാൻ നടപടിയില്ല, ട്രാഫിക് സംവിധാനം, പാർക്കിംഗ്, ഗതാഗത കുരുക്ക് പരിഹരിക്കാൻപരാ മർശങ്ങൾ ഇല്ല ഇത് ടൗണിനെ അവഗണിക്കുന്നതിന് തുല്യമാണ്. കഴിഞ്ഞ ബജറ്റിൽ കാർഷിക മേഖലയ്ക്കായി 56 ലക്ഷം രൂപ അനുവദിച്ചിടത്ത്, ഇത്തവണ അത് 30 ലക്ഷമായി കുറച്ചു. ഇത് കർഷകരോടുള്ള അവഗണനയാണ്.   തെരുവ് വിളക്കിന് ഫണ്ട് വെച്ചത് അപര്യാപ്തമാണ്. തെരുവ് നായ ശല്യം  നൽകുന്നതിനോ ഉള്ള ക്രിയാത്മകമായ പദ്ധതികൾ ബജറ്റിലില്ല.

ആധുനികഅറവ് ശാലപദ്ധതിക്ക് വേണ്ടത്ര ഫണ്ട് നീക്കിയിരിപ്പില്ല,  അത്തിത്തട്ട് ഡ്രഞ്ചിംഗ് ഗ്രൗണ്ട് ആധുനിക വത്കരണം,ശ്മശാനം നവീകരണം തുടങ്ങിയ ആവശ്യങ്ങൾക്കായി ബജറ്റിൽ തുക വകയിരുത്തിരുത്താത്തത്. 

മാലിന്യ സംസ്കരണത്തിന് ആവശ്യമായ പ്രാധാന്യം നൽകുന്നതിൽ ബജറ്റ് പരാജയപ്പെട്ടു. ജനങ്ങളുടെ യഥാർത്ഥ ആവശ്യങ്ങൾ കണ്ടില്ലെന്നു നടിക്കുന്നതും വികസന മുരടിപ്പിന് കാരണമാകുന്നതുമായ ബജറ്റാണിതെന്ന് യു ഡി എഫ് കൗൺസിലർമാർ കുറ്റപ്പെടുത്തി. യുഡി എഫ്  കൗൺസിലർമാരായ വി പി. അബ്ദുൽ റഷീദ്, പി എ. നസീർ, കെ കെ. ഉണ്ണികൃഷ്ണൻ, ഷംസീർ. ടി, ഇ കെ. ഹാരിഫ, വി. രാധ, ലക്ഷ്മി. എ, ഷബ്‌ന ഷെറിൻ. പി, രമ്യ. സി എം, ജുമൈല ഫിറോസ്,നദീറ. എ, ഹഫ്‌സത്. കെ, ശബ്നാസ് അഷ്‌റഫ്‌, എന്നിവർ ഇരിട്ടി നഗരസഭയുടെ ബജറ്റിൻ മേലുള്ള ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.



Post a Comment

Previous Post Next Post

AD01