ഇറാന്‍, ഇസ്രായേല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിൽ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അടിയന്തിരമായി ഹെല്‍പ്പ്ഡെസ്ക് ആരംഭിക്കാൻ നോർക്കയ്ക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി. അതേസമയം, ഇസ്രായേൽ ഇറാൻ സംഘർഷത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ വലിയ തോതിലുള്ള യുദ്ധഭീതിയും ആശങ്കയും നിലനിൽക്കുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസി മലയാളികളും മറ്റ് ഇന്ത്യക്കാരും ഈ സാഹചര്യത്തിൽ കടുത്ത ആശങ്കയിലാണ്. മിക്ക ഗൾഫ് രാജ്യങ്ങളിലും പൗരന്മാരേക്കാൾ കൂടുതൽ ഇന്ത്യക്കാരാണുള്ളത്. എന്നാൽ, നിലവിൽ ഇന്ത്യൻ എംബസിയുടെ ഭാഗത്തുനിന്ന് പ്രവാസികൾക്കായി പ്രത്യേക നിർദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ല. ഗൾഫ് മേഖലയിലെ ആറ് രാജ്യങ്ങളെയും ഈ സംഘർഷം ബാധിക്കുമെന്നതിനാൽ എല്ലാ രാജ്യങ്ങളും സുരക്ഷാ അലർട്ടുകൾ നൽകിയിട്ടുണ്ട്. യുഎഇ തങ്ങളുടെ വ്യോമപാത ഭാഗികമായും താൽക്കാലികമായും അടച്ചതായി അധികൃതർ സ്ഥിരീകരിച്ചു. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും ഖത്തർ തങ്ങളുടെ പൗരന്മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കുവൈറ്റിലും സമാനമായ രീതിയിലുള്ള സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

.jpg)

Post a Comment