നെല്ലിക്ക ജ്യൂസ്
Image Credit : our own

നെല്ലിക്ക ജ്യൂസ്

നെല്ലിക്ക ജ്യൂസിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് കൊളാജൻ ഉത്പാദനം കൂട്ടുന്നു. തിളക്കമുള്ള ചർമ്മം ലഭിക്കാൻ ഇത് നല്ലതാണ്.

ബീറ്റ്റൂട്ട് ജ്യൂസ്
Image Credit : Getty

ബീറ്റ്റൂട്ട് ജ്യൂസ്

ബീറ്റ്റൂട്ട്, ക്യാരറ്റ് ജ്യൂസ് എന്നിവയിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് തിളക്കമുള്ള ചർമ്മം ലഭിക്കാൻ സഹായിക്കും.

ഇളനീർ
Image Credit : Getty

ഇളനീർ

ഇളനീർ കുടിക്കുന്നത് ശരീരത്തിൽ എപ്പോഴും ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ഇതിൽ ഇലട്രോലൈറ്റുകൾ ഉണ്ട്. ഇത് ചർമ്മാരോഗ്യത്തെ മെച്ചപ്പെടുത്തും.

പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കാം
Image Credit : Getty

പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കാം

ചെറുചൂടുള്ള പാലിൽ അല്പം മഞ്ഞൾ ചേർത്ത് കുടിക്കുന്നത് ഗുണകരമാണ്. ഇതിൽ ആന്റി ഇൻഫ്ലമേറ്ററി, ആന്റി ബാക്റ്റീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ പാടുകൾ ഇല്ലാതാക്കും.

നാരങ്ങ വെള്ളത്തിൽ തേൻ ചേർത്ത് കുടിക്കാം
Image Credit : Getty

നാരങ്ങ വെള്ളത്തിൽ തേൻ ചേർത്ത് കുടിക്കാം

ചെറുചൂടുള്ള വെള്ളത്തിൽ അല്പം നാരങ്ങയും അതിലേക്ക് തേനും ചേർത്ത് കുടിക്കാം. ഇത് ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളാനും നല്ല ദഹനം ലഭിക്കാനും ചർമ്മാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.