7.583 ഗ്രാം മെത്താഫിറ്റനുമായി കുപ്രസിദ്ധ മയക്കു മരുന്ന് വിൽപ്പനകാരൻ പ്രണവ് അറസ്റ്റിൽ.

 




 ഓപ്പറേഷൻ തണ്ടർ ഇന്റെ ഭാഗമായി എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ്  ഓഫീസിലെ  എക്സൈസ് ഇൻസ്പെക്ടർ സിയാദ് എസ്സിന്റെ    നേതൃത്വത്തിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തോട്ടട, കിഴുന്നപ്പാറ ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ എടക്കാട് അംശം കിഴുന്നപ്പാറ സ്വദേശി  പ്രണവ് എ ( 31/2026)*എന്നയാളെ *7.583 ഗ്രാം മെത്താ ഫിറ്റാമിനുമായി അറസ്റ്റ് ചെയ്തു.  എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ സുഹൈൽ പി പി ക്കും ഗണേഷ് ബാബു പി വി ക്കും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. പ്രതി  വില്പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. മറ്റു സ്ഥലങ്ങളിൽ നിന്ന് മൊത്തമായി എത്തിക്കുന്ന സിന്തറ്റിക് മയക്കു മരുന്നുകൾ ഉൾപ്പെടെ  ചെറു പാക്കറ്റുകളിലാക്കി വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി. തോട്ടട, അമ്മു പറമ്പ്, ITI, എന്നീ ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കും മറ്റും മയക്കു മരുന്ന് വിൽപ്പന നടത്തുന്ന കണ്ണികളിൽ പ്രധാനിയാണ് പിടിയിലായ പ്രണവ്. മുമ്പും സമാനമായ നിരവധി മയക്കു മരുന്ന് കേസുകളിൽ ഉൾപ്പെട്ട പ്രതി ജാമ്യത്തിൽ ഇറങ്ങി മയക്കു മരുന്ന് കച്ചവടത്തിൽ ഏർപെടുന്ന സമയത്താണ് വീണ്ടും പിടിയിലായത്.  പ്രതികളെ കണ്ടു പിടിക്കുന്നതിൽ

 അസിസ്റ്റന്റ് ഇസ്പെക്ടർ(ഗ്രേഡ്)മാരായ അബ്ദുൽ നാസർ ആർ പി, പുരുഷോത്തമൻ ചിറമ്മൽ, അജിത്ത് സി, പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ്  സുഹൈൽ പി പി, ഉമേഷ്‌ കെ ,  സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ് ബാബു പി വി, സുജേഷ് എം വി, ശ്യാം രാജ്, സായൂജ് കെ വി, രതിക എ വി എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ തലശ്ശേരി ACJM കോടതിയിൽ ഹാജരാക്കും. തുടർ നടപടികൾ വടകര NDPS കോടതിയിൽ നടക്കും



Post a Comment

Previous Post Next Post

AD01