നേപ്പാൾ മിന്നൽ പ്രളയത്തിൽ കൊല്ലത്തുനിന്നും തീർഥയാത്രയ്ക്ക് പോയ 63കാരിയെയും കാണാനില്ല. പരവൂർ സ്വദേശിനിയായ സുനന്ദ മണിരാജനെയാണ് കാണാതായത്. ആൽപൈൻ എക്കോ ട്രെക്ക്’ ഗ്രൂപ്പിനൊപ്പമാണ് ഇവർ യാത്ര ചെയ്തിരുന്നത്. ഓഗസ്റ്റ് 26ന് ഉച്ചയ്ക്ക് മുൻപാണ് ഇവരുമായി അവസാനമായി വാട്സാപ്പ് വഴി ബന്ധപ്പെടാൻ സാധിച്ചതെന്നാണ് കുടുംബം നൽകുന്ന വിവരം.സുനന്ദ ഉൾപ്പെടെ ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 17 ഓളം ഇസ്‌കോൺ ഭക്തരുടെ ഒരു സംഘത്തെയാണ് നേപ്പാളിൽ നിന്നും പ്രധാനമായും കാണാതായത്. നേപ്പാൾ പൊലീസ് ഹോട്ട്‌ലൈൻ നമ്പറായ 100 ലോറസുവയിലെ ജില്ലാ പൊലീസ് ഓഫീസിലോ (+977-11-422077) കാഠ്മണ്ഡുവിലെ ബ്രിട്ടീഷ് എംബസിയിലോ ( +977-1-4411747) ബന്ധപ്പെട്ട് സുനന്ദയെക്കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. 07474287996, 07532683015 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയുടെ പുതുക്കിയ അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പറുകൾ
സഹായം ആവശ്യമുള്ളവർക്ക് താഴെപ്പറയുന്ന നമ്പറുകളിൽ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാവുന്നതാണ്:
📞 +977 985 131 6807
📞 +977 970 910 7500
📞 +977 981 032 6117
ഈ അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പറുകളിലേക്ക് WhatsApp മുഖേനയും ബന്ധപ്പെടാവുന്നതാണ്.


.gif)


0 Comments