വ്യാപാരി വ്യവസായി സമിതി സമ്മേളനം: ഫുട്ബോൾ ടൂർണമെൻ്റ് നടത്തി .

 



ഇരിട്ടി: സപ്തംബർ 6 ന് ഇരിട്ടിയിൽ വെച്ചു നടക്കുന്ന  വ്യാപാരി വ്യവസായി സമിതി ഇരിട്ടിഏരിയ സമ്മേളനത്തിൻ്റെ  ഭാഗമായിഎടക്കാനം അർജ്ജുന ഗ്രൗണ്ടിൻ വച്ച നടന്ന നൈൻസ് ഫുട്ബാൾ 

 ടൂർണ്ണമെൻ്റ് കേരള സെവൻസ് ടൂർണ്ണമെൻ്റ് സെക്രട്ടറി എം സുമേഷ് ഉദ്ഘാനം ചെയ്തു.വ്യാപാരി വ്യവസായി സമിതിഇരിട്ടി ഏറിയ പ്രസിഡൻ്റ്പി പ്രഭാകരൻ അധ്യക്ഷനായി.ഏരിയസെക്രട്ടറി ഒ. വിജേഷ് മുഖ്യ പ്രഭാഷണം നടത്തി

നഗരസഭ കൗൺസിലർമാരായ പി. ധനിഷ, കെ.കെ.ഉണ്ണികൃഷ്ണൻ, വ്യാപാരി സമിതി നേതാക്കളായ വി.വി ടോമി തോമസ്സ് , ബിനു മുട്ടത്തിൽ, ബിനുമാട്ടറ , ഷാജി പടിയൂർ , പ്രമോദ് മാടത്തിൽ, നിഷാദ് ഉളിയിൽ ,അബ്ദുൾ റസാഖ് ഉളിക്കൽ, അർജുന ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ് സെക്രട്ടറി വി.ഷൈജു എന്നിവർ സംസാരിച്ചു

റിട്ട. ആർമി ക്യാപ്റ്റൻ കെ.പി.പ്രകാശൻ കളിക്കാരെ പരിചയപ്പെട്ടു

ടൂർണ്ണമെൻ്റിൽ എടക്കാനം അർജുന ആർട്ട്സ് ആൻ്റ് സ്പോർട്ടസ് ക്ലബ് ജേതാക്കളായി. ടോപ് ടോൺ പടിയൂർ റണ്ണറപ്പായി.



Post a Comment

0 Comments