9 സംസ്ഥാനങ്ങളിലെ ഇലക്ട്രീഷ്യന്മാർക്ക് വിദഗ്ധ പരിശീലനം നൽകാൻ ആദിത്യ ബിർള ഗ്രൂപ്പ്; സർട്ടിഫിക്കറ്റും ലഭിക്കും.

 

രാജ്യത്തെ 9 സംസ്ഥാനങ്ങളിലെ ഇലക്ട്രീഷ്യന്മാർക്ക് വിദഗ്ധ പരിശീലനം നൽകാൻ ആദിത്യ ബിർള ഗ്രൂപ്പ്. 40,000 ഇലക്ട്രീഷ്യൻമാർക്കാണ് വിദഗ്ധ പരിശീലനവും സർട്ടിഫിക്കറ്റും നൽകുക. കമ്പനിയുടെ വയേഴ്സ് & കേബിൾസ് വിഭാഗമാണ് അടുത്ത വർഷത്തോടെ ഇത്തരത്തിൽ ഇലക്ട്രീഷ്യന്മാർക്ക് പരിശീലനം നൽകാൻ തീരുമാനിച്ചത്.

സാങ്കേതിക കഴിവുകൾ ശക്തിപ്പെടുത്തുന്നതിനും സുരക്ഷിതമായ വൈദ്യുത ഇൻസ്റ്റാളേഷനുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ആദിത്യ ബിർള ഗ്രൂപ്പ് ഇത്തരത്തിൽ പദ്ധതിയിടുന്നത്.ഇലക്ട്രോണിക്സ് സെക്ടർ സ്കിൽസ് കൗൺസിൽ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് പരിശീലനം നൽകുന്നത്.

വികസിച്ചുകൊണ്ടിരിക്കുന്ന ഇലക്ട്രിക്കൽ ആവശ്യകതകൾക്കും സാങ്കേതികവിദ്യകൾക്കും അനുയോജ്യമായി ഇലക്ട്രീഷ്യൻമാരുടെ കഴിവുകളും സജ്ജമാക്കാനാണ് ഈ പരിശീലനം. സ്‌കിൽ ഇന്ത്യ ഇലക്ട്രീഷ്യൻ എന്ന പേരിലുള്ള ഈ പരിപാടി കേന്ദ്ര സർക്കാരിന്റെ പിന്തുണയോട് കൂടിയാണ് നടക്കുന്നത്. സ്‌കിൽ ഇന്ത്യ മിഷനുമായി യോജിപ്പിച്ച് നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇ.എസ്.എസ്.സി.ഐയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.പശ്ചിമബംഗാൾ, ആസാം, ഹരിയാന, പഞ്ചാബ്, ഉത്തർ പ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിലവിൽ പരിശീലനം ആരംഭിച്ചുകഴിഞ്ഞു. ഈ വർഷം 2000 ഇലക്ട്രീഷ്യന്മാർക്ക് പരിശീലനം നൽകാനും പിന്നീടത് 40,000 ആയി ഉയർത്താനാണ് കമ്പനിയുടെ പദ്ധതി.

സുരക്ഷിതമായ വയറിംഗ്, ഇൻസ്റ്റാളേഷൻ രീതികൾ, നല്ല മെറ്റീരിയൽ തിരഞ്ഞെടുക്കൽ, മാറുന്ന ഇലക്ട്രിക്കൽ ലോഡ് ആവശ്യകതകൾ, നൂതന വയർ സാങ്കേതികവിദ്യകൾ എന്നിങ്ങനെ പരിശീലനത്തിൽ ഉൾപ്പെടും.

പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന പങ്കാളികൾക്ക് സ്കിൽ ഇന്ത്യ അലൈൻഡ് സർട്ടിഫിക്കേഷൻ, പ്രൊഫഷണൽ ഇലക്ട്രീഷ്യൻ ഐഡന്റിറ്റി കാർഡ്, സർക്കാർ അംഗീകൃത സർട്ടിഫിക്കേഷൻ ഇക്കോസിസ്റ്റവുമായി ബന്ധിപ്പിച്ചിട്ടുള്ള ക്യുആർ-എനേബിൾഡ് സർട്ടിഫിക്കറ്റ്, ഐഡന്റിറ്റി കാർഡ് എന്നിവ ലഭിക്കും.



Post a Comment

0 Comments