ദുരൂഹമായി പ്ലേഗ് റിസേര്‍ച്ച് ലബോറട്ടറി ജീവനക്കാരന്റെ മരണം; റഷ്യയോട് കൂടുതല്‍ വിവരങ്ങള്‍ വേണമെന്ന് ലോകാരോഗ്യ സംഘടന.

 

പതിനാലാം നൂറ്റാണ്ടില്‍ യൂറോപ്പിലുടനീളം ദശലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ ‘ബ്ലാക്ക് ഡെത്ത്’ എന്ന പേരിലറിയപ്പെട്ട ന്യൂമോണിക് പ്ലേഗ് ബാധിച്ച്
സൈബീരിയന്‍ പ്ലേഗ് റിസര്‍ച്ച് ലബോറട്ടറിയിലെ 28 വയസുള്ള ജീവനക്കാരന്റെ മരണം ലോകത്തെ ആരോഗ്യമേഖലയില്‍ ചര്‍ച്ചയാകുകയാണ്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരാന്‍ ശേഷിയുള്ളതാണ് ന്യുമോണിക് പ്ലേഗ്. അതിനാല്‍ തന്നെ ഇദ്ദേഹത്തിന് എങ്ങനെ അണുബാധയുണ്ടായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലാണ് അന്വേഷണം. എന്നാല്‍ ജീവനക്കാരന് അസുഖം ബാധിച്ചത് എങ്ങനെയെന്ന് ഇപ്പോഴും വ്യക്തമല്ല. മരണകാരണം സംബന്ധിച്ച് റഷ്യന്‍ ഉദ്യോഗസ്ഥര്‍ ഇപ്പോഴും അന്വേഷണം നടത്തുകയാണ്. അതേ സമയം ഗവേഷകനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന വിവരങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വഴി പുറത്തുവന്നു.

എന്താണ് ന്യൂമോണിക് പ്ലേഗ്? എത്രത്തോളം അപകടകരമാണ്?

വളരെ ഗുരുതരമായ ശ്വാസകോശ അണുബാധയാണ് ന്യൂമോണിക് പ്ലേഗ് (pneumonic plague) പ്ലേഗ് അണുക്കളുടെ ഏറ്റവും മൂര്‍ത്തവും അക്രമാസക്തമായ രൂപമായി ന്യൂമോണിക് പ്ലേഗ് വിശേഷിപ്പിക്കപ്പെടുന്നു. ലിംഫ് നോഡുകളെ ബാധിക്കുന്ന ബ്യൂബോണിക് പ്ലേഗ്, രക്തത്തെ ബാധിക്കുന്ന സെപ്റ്റിസീമിക് പ്ലേഗ് എന്നിങ്ങനെയുള്ള രണ്ട് രൂപാന്തരങ്ങള്‍ ന്യൂമോണിക് പ്ലേഗിന് മുമ്പുള്ളതാണ്. ഈ രണ്ട് പ്രാരംഭ അണുബാധക്ക് ശേഷം ന്യൂമോണിക് പ്ലേഗ് ആയി മാറിയേക്കാം. ശ്വാസതടസ്സം, നെഞ്ചുവേദന, പലപ്പോഴും രക്തം ചുമയ്ക്കല്‍ എന്നിവയാണ് ലക്ഷണങ്ങള്‍. ബ്യൂബോണിക് പ്ലേഗിനേക്കാള്‍ ഗുരുതരവും എന്നാല്‍ സാധാരണവുമാണ് ന്യൂമോണിക് പ്ലേഗ് എന്ന് കണക്കാക്കപ്പെടുന്നു.മൂന്ന് തരത്തിലുള്ള പ്ലേഗുകളുടെ അണുബാധകളുടെ എണ്ണം ആഗോളതലത്തില്‍ ഓരോ വര്‍ഷവും വ്യത്യാസപ്പെടുന്നതായും എന്നാല്‍ ഇത് 1,000 മുതല്‍ 3,000 വരെ കേസുകളായിരിക്കാമെന്നുമാണ് ആരോഗ്യ വിധഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇവയില്‍ ഭൂരിഭാഗവും ബ്യൂബോണിക് പ്ലേഗ് ആണ്. മധ്യ ആഫ്രിക്കയിലാണ് ഇത്തരം അണുബാധ സംഭവിക്കുന്നത്. റഷ്യ, ഇന്ത്യ, ചൈന, അമേരിക്ക എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളിലും പ്ലേഗ് വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍

ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള മൃഗങ്ങള്‍ വെള്ളം കുടിക്കുന്ന ജലസംഭരണികളില്‍ പ്ലേഗിന് കാരണമാകുന്ന ബാക്ടീരിയ യെര്‍സീനിയ പെസ്റ്റിസ് കണ്ടെത്തിയിട്ടുണ്ട്. അമേരിക്ക, യുറേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലുള്ള ജലസംഭരണികളില്‍ നിന്നുള്ള 200 -നടുത്ത് എലികളില്‍ പ്ലേഗിന് കാരണമാകുന്ന ബാക്ടീരിയ ഉള്ളതായി കണ്ടെത്തിയിരുന്നു.ചെറിയ സസ്തനികളിലും അവയുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ഈച്ചകളിലും സാധാരണയായി കാണപ്പെടുന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് പ്ലഗ്. രോഗബാധയുള്ള ഒരു ജീവിയുടെ കടിയേറ്റോ അല്ലെങ്കില്‍ ഇത്തരം മൃഗത്തെ കൈകാര്യം ചെയ്യുന്നതിലൂടെയോ പ്ലേഗ് മനുഷ്യരിലേക്ക് പടരാം. എന്നാല്‍ ന്യുമോണിക് പ്ലേഗിന് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരാന്‍ കഴിയും, രോഗബാധയുള്ള ഒരാള്‍ ചുമക്കുന്നതിലൂടെയോ മറ്റോ പുറത്തെത്തുന്ന ബാക്ടീരിയകള്‍ക്ക് മറ്റൊരാളിലേക്ക് എത്താനാകും. എന്നിരുന്നാലും വളരെ അടുത്ത സമ്പര്‍ക്കം ഇതിന് ആവശ്യമാണ്. ഒരാള്‍ക്ക് സെപ്റ്റിസീമിക് പ്ലേഗ് ഉണ്ടെങ്കില്‍ ഈ അണുബാധ ശ്വാസകോശത്തിലേക്ക് വ്യാപിക്കാന് സാധ്യതയുണ്ട്. പ്ലേഗ് പോലുള്ള രോഗങ്ങളെ കുറിച്ച് പഠിക്കാന്‍ ഗവേഷകര്‍ക്ക് കഴിയണമെന്ന് ബര്‍മിംഗ്ഹാം സര്‍വകലാശാലയിലെ വൈറല്‍ ഇമ്മ്യൂണോളജി അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സാനിയ സ്റ്റാമാറ്റാക്കി പറയുന്നു.

ന്യൂമോണിക് പ്ലേഗിന് ചികിത്സയുണ്ടോ?

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ന്യൂമോണിക് പ്ലേഗിന് വളരെ ചെറിയ ഇന്‍കുബേഷന്‍ കാലയളവാണ് ഉള്ളത്. ചിലപ്പോള്‍ 24 മണിക്കൂര്‍ മാത്രമായിരിക്കുമത്. അതിനാല്‍ തന്നെ രോഗനിര്‍ണയം നടത്തുന്നത് അണുബാധയുടെ മൂര്‍ധന്യവസ്ഥയിലായിരിക്കും. വേഗത്തില്‍ ചികിത്സിച്ചാല്‍ മരുന്നുകള്‍ക്ക് അണുബാധയെ കീഴ്‌പ്പെടുത്താനായേക്കും. പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണിയായി ഈ അണുബാധ മാറുന്നുണ്ടെന്ന് ലണ്ടനിലെ ഇംപീരിയല്‍ കോളേജ് ബാക്ടീരിയല്‍ വാക്‌സിനോളജിയിലെ ക്ലിനിക്കല്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. മാലിക് ഗിബാനി ചൂണ്ടിക്കാട്ടുന്നു.

അതേസമയം, മരിച്ചയാള്‍ക്ക് ന്യൂമോണിക് പ്ലേഗ് ബാധിച്ചിട്ടുണ്ടോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവം വാഷിംഗ്ടണ്‍ കൃത്യമായി നിരീക്ഷിച്ചു വരികയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ തേടുകയാണെന്ന് യുകെയുടെ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി അതോറിറ്റി.




إرسال تعليق

0 تعليقات