ഇത് റാണി രഞ്ജിത ഭായി; പഠനത്തിനു പണം കണ്ടെത്താൻ റസ്റ്ററന്റിൽ, മനസ്സുവച്ചാൽ നടക്കാത്തതായി ഒന്നുമില്ല - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 3 January 2023

ഇത് റാണി രഞ്ജിത ഭായി; പഠനത്തിനു പണം കണ്ടെത്താൻ റസ്റ്ററന്റിൽ, മനസ്സുവച്ചാൽ നടക്കാത്തതായി ഒന്നുമില്ല


കോട്ടയം• വൈകിട്ട് നാലിനു കോളജ് വിട്ടാൽ രഞ്ജിത നേരെയെത്തുന്നത് ശാസ്ത്രി റോഡിലെ ‘ട്വൽവ് ടു ട്വൽവ് 360’ റസ്റ്ററന്റിലേക്കാണ്. കൃത്യം 5നു ജോലിക്കു കയറണം. രാത്രി 11വരെയാണ് ഡ്യൂട്ടി. എംജി യൂണിവേഴ്സിറ്റി പുല്ലരിക്കുന്ന് ക്യാംപസിലെ ഒന്നാം വർഷ പിജി ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ വിദ്യാർഥിനിയായ റാണി രഞ്ജിത ഭായിയാണ് (23) സ്വന്തമായി വരുമാനം കണ്ടെത്തി പുതുവർഷത്തിൽ വേറിട്ട വഴി സൃഷ്ടിക്കുന്നത്.ജോലി കഴിഞ്ഞ് രഞ്ജിത നാഗമ്പടത്ത് പെയിങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലെത്തുമ്പോഴേക്കും 11.30 കഴിയും. പിന്നെ കുളിയും പഠനവും കഴിഞ്ഞ് ഉറങ്ങുമ്പോഴേക്കും രാത്രി ഏറെ പിന്നിടും. പിറ്റേന്ന് പുലർച്ചെ തന്നെ എഴുന്നേറ്റ് ആഹാരം പാകം ചെയ്ത് ഉച്ചഭക്ഷണം പൊതിഞ്ഞെടുത്ത് വീണ്ടും കോളജിലേക്ക്. 10ന് ക്ലാസ് ആരംഭിക്കും. ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്നു ചോദിച്ചാൽ ‘വിദേശത്തുള്ള മക്കൾ പഠനത്തോടൊപ്പം രാത്രി വരെ ജോലി ചെയ്യുന്നതു മാതാപിതാക്കൾക്ക് അഭിമാനമാണ്. എന്നാൽ, ഓടാൻ വഴിയറിയാവുന്ന സ്വന്തം നാട്ടിൽ അവരെ ജോലിക്കു വിടില്ലെന്നും അസമയമെന്നും പറഞ്ഞിരുന്നിട്ടു കാര്യമില്ല, മനസ്സുവച്ചാൽ നടക്കാത്തതായി ഒന്നുമില്ല’ രഞ്ജിതയുടെ മറുപടി.കർഷകരായ മാതാപിതാക്കളെ ആശ്രയിക്കാതെ പഠനത്തിനും സ്വന്തം കാര്യങ്ങൾക്കും പണം കണ്ടെത്തണം എന്നതായിരുന്നു രഞ്ജിതയുടെ ലക്ഷ്യം. എന്നാൽ സമയം വെല്ലുവിളിയായി.രാത്രി വൈകിയെത്തുന്ന ജോലിയായതിനാൽ ഹോസ്റ്റലിൽ നിന്നു പുറത്താക്കി. ഇതേകാരണത്താൽ മാതാപിതാക്ക‍‍‍ളും ചെറിയ താൽപര്യക്കുറവ് കാണിച്ചെങ്കിലും പ്രതിസന്ധികളിൽ രഞ്ജിത തളർന്നില്ല. ‘അസമയത്തു ജോലിചെയ്യുന്ന പെൺകുട്ടിയെക്കുറിച്ച് മറ്റുള്ളവർ എന്തു വിചാരിക്കും’ എന്ന ആശങ്കകളെ കാറ്റിൽ പറത്തി സ്വന്തം കാലിൽ നിന്നു പഠിക്കുന്ന രഞ്ജിത കോളജിലെയും താരമാണ്.മകൾക്ക് ഝാൻസി റാണിയുടെ (റാണി ലക്ഷ്മി ഭായി) ധൈര്യവും മനോവീര്യവും ഉണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ് മാതാപിതാക്കളായ മുണ്ടക്കയം കൊടികുത്തി പാറയ്ക്കൽ പി.ടി.സുരേന്ദ്രനും രമണിയും മക്കളുടെ പേരിൽ റാണി ഭായി എന്നു കൂടി ചേർത്തുവച്ചത്. രഞ്ജിതയുടെ ചേച്ചി റാണി രഞ്ജിനി ഭായി പിന്തുണയുമായി കൂടെയുണ്ട്.

Post Top Ad