. ആറളം ആദിവാസി പുനരധിവാസ മേഖലയിലെ പ്രധാന റോഡായ ആറളം ഫാം സ്ക്കുൾ ഏഴാം ബ്ലോക്ക് റോഡാണ് വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് നാട്ടുകാർക്ക് ദുരിതം വിതയ്ക്കുന്നത് ഏഴാം ബ്ലോക്കിൽ പ്രവർത്തി കൂടുംബാരോഗ്യ കേന്ദ്രത്തിലേക്ക് നിരവധി വാഹനങ്ങളാണ് ഈ റോഡ് വഴി കടന്ന് പോകുന്നത് ഏഴ്,പത്ത്, ബ്ലോക്കുകളിൽ താമസിക്കുന്ന നൂറ് കണക്കിന് ജനങ്ങൾ ഉപയോഗിക്കുന്ന റോഡു കൂടിയാണിത്. ഇപ്പോൾ കാൽനടയാത്ര പോലും ദുസഹമായിരിക്കുകയാണ് ആനകൾ തമ്പടിക്കുന്ന പ്രദേശത്ത് കൂടിയാണ് ഈ റോഡ് കടന്ന് പോകുന്നത് കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ വണ്ടി ഓടിക്കാൻ കഴിയാത്തതിനാൽ ആനയുടെ അക്രമവും ഏറ്റു വാങ്ങേണ്ട അവസ്ഥയാണ് പലർക്കും ഉണ്ടാകുന്നത് ആരോഗ്യം കേന്ദ്രം കൂടാതെ ഹോസ്റ്റൽ, പാൽ സൊസൈറ്റി എന്നിവിടങ്ങളിലേക്കെല്ലാം പോകുന്ന പ്രധാന റോഡ് അറ്റകുറ്റപ്പണി നടത്താത്തതിൽ വൻ പ്രതിക്ഷേധം ഉയർന്നു വരുന്നുണ്ട്. റിപ്പോർട്ട്: കെ.ബി. ഉത്തമൻ